കൊയിലാണ്ടി താലൂക്കില്‍ ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം മുടങ്ങുന്നു

കൊയിലാണ്ടി: കരുവണ്ണുര്‍ ഗോഡൗണില്‍ നിന്നും ഡിസംബര്‍ മാസത്തേക്ക് വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്താത്തത് കൊണ്ട് റേഷന്‍ വിതരണം മുടങ്ങുകയാണെന്ന് ഓള്‍ കേരള റീറ്റെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍, താലൂക്ക് പ്രസിഡൻ്റ് പുതുക്കോട് രവീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. ഈ മാസം അഞ്ചാം തീയതി മുതല്‍ റേഷന്‍ വിതരണം തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഒമ്പതാം തീയതി മുതലാണ് വിതരണം ആരംഭിച്ചത്. 20 ശതമാനം കടകളില്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ നവംബര്‍ മാസം വിതരണം ചെയ്ത ലോറി വാടക ലഭിക്കാത്തതിനാല്‍ വാതില്‍പ്പടി വിതരണം ചെയ്ത ലോറി തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.