ചേലിയ കൊളക്കണ്ടി – പാറക്കണ്ടി റോഡ് ഗതാഗത യോഗ്യമാക്കാത്ത വിഷയം, പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു വരുത്തും

കൊയിലാണ്ടി: റോഡ് സൗകര്യമില്ലാത്തതിനാല്‍ ഭിന്നശേഷിക്കാരിയായ പതിനാലുകാരി ഉള്‍പ്പടെയുള്ളവര്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ചേലിയ കൊളക്കണ്ടി -പാറക്കണ്ടി റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്ത വിഷയത്തിലാണ് മനുഷ്യവകാശ കമ്മീഷന്‍ ഇടപെടുന്നത്. പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു. ജനുവരി 30 ന് രാവിലെ 11 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ചേലിയ കൊളക്കണ്ടി പാറക്കണ്ടി റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി. ചെങ്കുത്തായ കല്ലു നിറഞ്ഞ പാതയാണിത്. റോഡിന്റെ ദുരിതാവസ്ഥ മാറ്റാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി വട്ടം പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശത്തെ കുടുംബങ്ങള്‍ പറയുന്നത്. ഒടുവിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നാട്ടുകാര്‍ പരാതി നല്‍കിയത്.

ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെ ആശുപത്രിയിലേക്കും മറ്റും എടുത്തു കൊണ്ടുപോകേണ്ട അവസ്ഥ പോലുമുണ്ട്. സഞ്ചാര യോഗ്യമായ റോഡില്ലാത്തത് കാരണം പ്രദേശവാസികള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. കരിങ്കല്‍ പാകിയ വഴിയിലൂടെയാണ് ഭിന്നശേഷിക്കാരിയായ കുട്ടിയെ എടുത്തുകൊണ്ടു പോകുന്നത്. റോഡ് നന്നാക്കുന്ന കാര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര അലഭാവമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് കുടുംബങ്ങളാണ് റോഡിനെ ആശ്രയിച്ച് ജീവിക്കുന്നത്. കുന്നിന് മുകളില്‍ നിന്ന് ശക്തമായ മഴവെള്ളം ഒലിച്ചിറങ്ങുമ്പോള്‍ മണ്ണ് ഒലിച്ചു പോകാതിരിക്കാനാണ് റോഡില്‍ കല്ല് പാകിയത്. എന്നാല്‍ കുടിവെള്ള വിതരണത്തിന് പൈപ്പ് കീറിയിട്ടപ്പോള്‍ പാകിയ കല്ലുകളെല്ലാം ചിതറി തെറിച്ച അവസ്ഥിലാണ്.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ – പി എച്ച് സിക്കു സമീപം കുനിയിൽ വേലായുധൻ അന്തരിച്ചു

Next Story

മ്യൂച്വൽ ഫണ്ട്: ഒരു സമ്പൂർണ്ണ ഗൈഡ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ