മേപ്പയ്യൂരിൽ നടത്തുന്ന പേരാമ്പ്ര മണ്ഡലം യൂത്ത് മീറ്റിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരിച്ചു. ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് സി.വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് പി. മോനിഷ, സി. സുജിത്ത്, നിഷാദ് പൊന്നങ്കണ്ടി, സുനിൽ ഓടയിൽ, എൻ.എം അഷറഫ്, ബി.ടി. സുധീഷ് കുമാർ, കെ.എം മുരളീധരൻ, കെ.കെ. നിഷിത, ടി.പി.നരേഷ്, അബ്ദുളക്കുട്ടി അരിക്കുളം, മനൂപ് മലോൽ എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി നിഷാദ് പൊന്നംകണ്ടി (ചെയർമാൻ), ഒ ഷിബിൻ രാജ് (ജന.കൺവീനർ), പി.കെ. ലാലുപ്രസാദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
