യുവധാര സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവന്റെ രണ്ടാം അദ്ധ്യായത്തിന്റെ ഭാഗമായി ‘Gen-z കാലവും ലോകവും’ എന്ന ആശയവുമായി കൊയിലാണ്ടി ബ്ലോക്ക് തല യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ കാവുംവട്ടം കണ്ടമ്പത്ത് താഴ പ്രശസ്ത സാഹിത്യകാരൻ വിമീഷ് മണിയൂർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം. ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് നിധീഷ് നടേരി മുഖ്യാതിഥിയായി. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എല്‍.ജി ലിജീഷ്, ബി.പി ബബീഷ്, എന്‍ ബിജീഷ്, ദിനൂപ്. സി.കെ, ബിജോയ്.സി, കീര്‍ത്തന.കെ.എസ്, ബൈജു.ബി.എസ് എന്നിവര്‍ സംസാരിച്ചു. അഖില്‍.പി അരവിന്ദ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന കലാകാരന്‍മാരുടെ കൂട്ടായ്മ ചടങ്ങിന് നിറം പകര്‍ന്നു. ലഹരിക്കടിമപ്പെടുന്ന യുവജനങ്ങളെ കലാ ലോകത്തേക്ക് സ്വാഗതം ചെയ്യുന്ന ഡി.വൈ.എഫ്.ഐ യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവന്റെ രണ്ടാം അദ്ധ്യായത്തിന്റെ സംസ്ഥാന തല പരിപാടി ജനുവരി 9, 10, 11, 12 തിയ്യതികളിൽ നടക്കും.
Latest from Local News
മൂടാടി ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും സി പി ഐ കോഴിക്കോട്
ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരുവോണനാളിൽ തിരി തെളിയും. സപ്തംബർ 5 മുതൽ 12
ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി
പോലീസുകാരിലെ കർഷകനായ ഒ.കെ സുരേഷിന്റെ നേതൃത്വത്തിൽ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും
കൊയിലാണ്ടി: കൊല്ലം ചെറിയ തെങ്ങിലകത്ത് സി ടി മൂസക്കുട്ടി (71) അന്തരിച്ചു. പിതാവ് പരേതനായ മമ്മു ഹാജി. മകൾ: റൈഹാനത്ത്. സഹോദരങ്ങൾ: