കോഴിക്കോട് : വയനാട്ടിലെ ആദിവാസി യുവാവിനെ ക്രൂരമായി പീഡിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക. സംഭവത്തിൽ സാംസ്ക്കാരിക കേരളം പ്രതിഷേധിക്കുക എന്നിവ ആവശ്യപ്പെട്ട് കൊണ്ട് അംബേദ്ക്കർ ജന മഹാ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ പ്രതിഷേധ ധർണ്ണയും സംഗമവും നടത്തി ധർണ്ണ മനുഷ്യാവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.വി. എൻ. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. വിനോദസഞ്ചാരത്തിന്റെ പേരിൽ തദ്ദേശീയരാ യിരിക്കുന്ന ആദിവാസി സമൂഹത്തിനു നേരെ യുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. കെ.സി. പുഷപ കുമാർ . ടി.വി. ബാലൻ പുല്ലാളൂർ,സി.പി. ഉണ്ണികൃഷ്ണൻ , പി.പി. രജിത എം. കെ. കുഞ്ഞാവ . തങ്കം പറമ്പിൽ . സുജിത പി. പി. റഫീക്ക് പൂ ക്കാട് കെ. മുനീർ . റഷീദ് എ.ടി. എന്നിവർ സംസാരിച്ചു
Latest from Local News
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന
കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്
ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:







