കൊയിലാണ്ടി: നേത്രാവതി, ഇൻ്റർസിറ്റി എക്‌സ്പ്രസ് ഉള്‍പ്പടെയുളള തീവണ്ടികള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പി നല്‍കിയ നിവേദനം കേന്ദ്ര റെയില്‍വേ മന്ത്രാലയം പരിശോധിക്കുമെന്ന് റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡിസംബര്‍ 10നാണ് ഷാഫി പറമ്പില്‍ എം.പി മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. 13നാണ് മന്ത്രിയുടെ മറുപടി ലഭിച്ചത്.
മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി, എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി, നേത്രാവതി എക്‌സ്പ്രസ്(16345,16346),മംഗ്‌ളൂര്‍ ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസ്, പുതുച്ചേരി എക്‌സ്പ്രസ് (വിക്കിലി ) ഭാവനഗര്‍ ( വീക്കിലി)എക്‌സ് പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. കൂടാതെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ സമയ ബന്ധിതമായി വികസിപ്പിക്കണമെന്നും എം.പി.ആവശ്യപ്പെട്ടിരുന്നു.
പരശുറാം എക്‌സ്പ്രസിലെയും പാസ്സഞ്ചര്‍ വണ്ടികളിലെയും തിരക്ക് പരിഗണിച്ച് ഒരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് കൂടി അനുവദിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുവാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊര്‍ണ്ണൂര്‍-കോഴിക്കോട് വഴി രാത്രി മീഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചത്.
അടുത്ത തീവണ്ടി ടൈം ടേബിള്‍ ജൂണ്‍ മാസത്തോടെയാണ് നിലവില്‍ വരുക. അതിന് മുമ്പ് കൊയിലാണ്ടി വഴി കടന്നു പോകുന്ന ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിപ്പിച്ചെടുക്കുകയാണ് വേണ്ടത്.
Latest from Local News
കൊയിലാണ്ടി :മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ),യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു.
വടകര:നിരുത്തരവാദപരമായ ദേശീയപാത നിർമാണ പ്രവൃത്തിക്കെതിരേയും ജനജീവിതം സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കിനെതിരേയും നടപടി സ്വീകരിക്കാത്ത അധികാരികളുടെ സമീപനത്തിനെരെ വടകര സിറ്റിസൺ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന
കൊയിലാണ്ടി: സ്ത്രീ സൗഹൃദ പൊതു ഇടങ്ങൾക്കായി പണിയെടുക്കേണ്ട രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള ലൈംഗിക അതിക്രമങ്ങൾ തെറ്റായ സന്ദേശമാണ് സമൂഹത്തിനും പുതുതലമുറക്കും നൽകുന്നതെന്നും
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്റ്റ് 24 ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക
പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത്