വയനാട് പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദിയുടെ മൂന്നാമത് സാഹിത്യവേദി പുരസ്കാരം നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ എസ്. ജാഹ്നവി സൈരയ്ക്ക് ലഭിച്ചു. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം . സംസ്ഥാന തലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ എസ്. ജാഹ്നവി സൈരയുടെ ‘പാളം’ എന്ന കവിതയാണു പുരസ്കാരത്തിന് അർഹമായത്. പേരാമ്പ്ര കലാമുദ്ര പുരസ്കാരം, ടി.പി.രാജീവൻ സ്മാരക കവിതാ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. വിദ്യാരംഗം സർഗോത്സവം, വാങ്മയം പ്രതിഭാ പരീക്ഷ എന്നിവയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
കൊയിലാണ്ടി ഊരള്ളൂർ പി.സുനിൽകുമാറിൻ്റെയും സി. ചിത്രയുടെയും മകളാണ് ജാഹ്നവി സൈര.
Latest from Local News
ഗുജറാത്ത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകുന്ന മൂന്ന് പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവെ ഉത്തരവായി. തിരുവനന്തപുരം
ബത്തേരി പുത്തലത്ത് പി സി മോഹനൻ മാസ്റ്റർ (77) അന്തരിച്ചു. കോട്ടക്കുന്ന് ശാന്തിനഗർ കോളനിയിലെ വസതിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. ബി.
പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക
കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞത് കണ്ടുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ ഓടുന്നതിനിടെ
അരിക്കുളം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചാക്കുകെട്ടിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാണിച്ചു.അരിക്കുളം







