വയോജന ക്ഷേമ പദ്ധതികൾ സീനീയർ സിറ്റിസൺസ് ഫോറത്തെയും ഉൾപ്പെടുത്തണം; കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി യോഗം

വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും, വിശദീകരിക്കുമ്പോഴും കേരള സീനിയർ സിറ്റിസൺസ് ഫോറം സംഘടനയേയും ഉൾപ്പെടുത്തണമെന്നും, അഭിപ്രായങ്ങൾ സ്വീകരിക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു .ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, സംസ്ഥാന നേതാക്കളായ കെ വി. ബാലൻ കുറുപ്പ്, സി. രാധാകൃഷ്ണൻ, ജില്ലാ നേതാക്കളായ പൂതേരി ദാമോദരൻ നായർ, രാജപ്പൻ എസ് നായർ, ഇ.സി. ബാലൻ, പി.കെ. രാമചന്ദ്രൻ നായർ, . കെ. രാജീവൻ, പി.ഹേമപാലൻ, ഒ. കുഞ്ഞിരാമൻ, എം.കുട്ടികൃഷ്ണൻ, യു പി. കുഞ്ഞികൃഷ്ണൻ, ബാലൻ. ടി.കെ, പൊന്നാറത്ത് ബാലൻ, ചന്ദ്രൻ കരിപ്പാലി, കെ.പി. വിജയ, നളിനി നെല്ലൂർ, ഗിരിജാ ഭായ് എന്നിവർ സംസാരിച്ചു. 
സ്മാർട്ട് ഫോണുകളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചു നിവിൻ, അഭിലാഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.