പിഷാരികാവിലമ്മയുടെ പിറന്നാൾ ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മേളങ്ങളോടെയുള്ള പൂജകളോടെ തൃക്കാർത്തികക്ക് തുടക്കമാവും. കാലത്ത് തൊട്ടു അഖണ്ഡ നാമജപവും, സരസ്വതി മണ്ഡപത്തിൽ ക്ഷേത്ര കലാഅക്കാദമിയുടെ ഭക്തിഗാനമൃതവും നടക്കുന്നു. ഉച്ചക്ക് 12 മണിയോടെ ദേവസ്വം ഊട്ടുപുരയിൽ കാർത്തികസദ്യ വിളമ്പും. വൈകീട്ട് കാർത്തിക ദീപം തെളിയും .തുടർന്ന് ക്ഷേത്രം ദീപങ്ങളാൽ നിറയും. 6 മണിക്ക് സരസ്വതി മണ്ഡപത്തിൽ പ്രശസ്ത ഗാനരചയിതാവ് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പിഷാരികാവ് തൃക്കാർത്തിക സംഗീതപുരസ്കാരം സമ്മാനിക്കും. ചലച്ചിത്രഗായകൻ അജയ്‌ഗോപൻ മുഖ്യാഥിതിയായിരിക്കും. തുടർന്ന് ചെങ്കോട്ടയ് ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരിയുണ്ടാവും. ആറു മണിയോടെ ഊട്ടുപുരയിൽ ദേവസ്വത്തിന്റെ പിറന്നാൾ മധുരം വിളമ്പും. വൈകുന്നരം ക്ഷേത്രത്തിലെത്തുന്ന 5000 ത്തിൽ പരം ഭക്തജനങ്ങൾക്ക് ക്ഷേമ സമിതി കാർത്തിക പുഴുക്കും ഉണ്ടായിരിക്കും.
Latest from Local News
കൊയിലാണ്ടി: പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി കൃഷി
കുട്ടോത്ത് ശ്രി സത്യനാരായണ ക്ഷേത്രം കണയങ്കോട് തുലാം മാസ വാവ് ബലി തർപ്പണം 2025 ഒക്ടോബർ 21 ചൊവ്വ ഴ്ച പുലർച്ച
പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ എന്റോള്‍
കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 ശനിയാഴ്ച എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജിൽ രാവിലെ 9.30 മുതൽ മെഗാ
കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി സർജറിവിഭാഗം ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം