ക്ഷേമ പെൻഷൻ തട്ടിപ്പുകാരിൽ നിന്നും 18 ശതമാനം പിഴ പലിശ ഈടാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ്

ക്ഷേമ പെൻഷൻ തട്ടിപ്പുകാരിൽ നിന്നും പിഴ പലിശ ഉൾപ്പെടെയുള്ള തുക ഈടാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. നിലവിൽ 18 ശതമാനം പിഴ പലിശ ഈടാക്കാനാണ് തീരുമാനം. അനർഹർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനും നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അനർഹപട്ടികയിൽ സർക്കാർ ജീവനക്കാരും സാമ്പത്തികമായി മുൻപന്തിയിൽ ഉള്ളവരും ഉൾപ്പെടെ ഉണ്ടെന്നു അടുത്തിടെ സി&എജി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേരാണ് സർക്കാരിന്റെ കണ്ണ് വെട്ടിച്ചു 39 കോടി 27 ലക്ഷം രൂപ തട്ടിയത്. സർക്കാർ ജീവനക്കാർ കൂടുതലുള്ള തിരുവനന്തപുരം കോർപറേഷൻ മേഖലയിലാണ് തട്ടിപ്പുകാർ കൂടുതൽ. 347 പേരാണ് കോർപറേഷൻ പരിധിയിൽ നിന്നും ഇത്തരത്തിൽ പെൻഷൻ വാങ്ങിയിരുന്നത്. 1.53 കോടി രൂപയാണ് ക്ഷേമപെൻഷനിൽ നിന്ന് ഇവർ തട്ടിയെടുത്തത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സർക്കാർ തട്ടിപ്പുകാർ കോഴിക്കോട് കോർപറേഷൻ പരിധിയിലുണ്ട്.

കോർപറേഷൻ മേഖലയിൽ തട്ടിപ്പുകാർ കുറവ് കൊച്ചി കോർപറേഷനിലാണ്, 70 പേർ മാത്രം. 185 സർക്കാർ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തിൽ മുന്നിൽ. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും (68 പേർ). പഞ്ചായത്ത് മേഖല പരിശോധിച്ചാൽ ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്. ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാർ ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സർക്കാർ മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

Next Story

പിഷാരികാവ് ഇന്ന് തൃക്കാർത്തിക നിറവിൽ

Latest from Main News

ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു

ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,

നൂതന സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരം ഉറപ്പാക്കും -മന്ത്രി വി ശിവന്‍കുട്ടി ; വടകര ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടം മന്ത്രി സമര്‍പ്പിച്ചു

നൂതന സാങ്കേതിക വിദ്യാഭ്യാസം നല്‍കി പുതുതലമുറക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വടകര ഐ.ടി.ഐയുടെ

“അഡ്വ. കെ.എൻ. ബാലസുബ്രഹ്മണ്യൻ ഓർമ്മകളിലൂടെ” മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടിയിൽ മുതിർന്ന അഭിഭാഷകനായിരുന്ന അഡ്വ.കെ.എൻ .ബാലസുബ്രഹ്മണ്യന്റെ ഛായാചിത്ര അനാച്ഛാദന പരിപാടിയുടെ മുന്നോടിയായി കൊയിലാണ്ടി കോടതികളിൽ സേവന മനുഷ്ഠിച്ചിരുന്ന മുൻന്യായാധിപന്മാരും സീനിയർ അഭിഭാഷകരും