നടുവത്തൂർ: നടുവത്തൂർ ഗവ: ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ‘ലഹരിക്കെതിരെ ഒരു കയ്യൊപ്പ്’ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ അമൽ സരാഗ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.കെ.അമ്പിളി , ഗൈഡ്സ് ക്യാപ്റ്റൻ സി. ശിൽപ, കെ.കെ. സിന്ധു , എ . അനുഷ , രജില, ഐ.ഷാജ, പി.സ്മിത , എന്നിവർ പങ്കെടുത്തു. അധ്യാപകർ, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ കയ്യൊപ്പ് പതിപ്പിച്ചു.
