കൊയിലാണ്ടി: കെ.എസ്.എസ് പി.യു.പന്തലായനി ബ്ലോക്ക് കമ്മറ്റി നിർമ്മിക്കുന്ന പെൻഷൻ ഭവൻ നിർമ്മാണ ഫണ്ടിലേയ്ക്ക് ധനസമാഹരണം തുടങ്ങി. സംഘടനയുടെ ആദ്യകാല നേതാവും സാംസ്ക്കാ പ്രവർത്തകനുമായിരുന്ന സി.ജി.എൻ. ചേമഞ്ചേരിയുടെ ഭാര്യ യു.കെ.കാർത്ത്യായനി അമ്മയിൽ നിന്ന് ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.കെ മാരാരും, സംസ്ഥാന സെക്രടറി ടി.വി.ഗിരിജയും ചേർന്ന് തുക സ്വീകരിച്ചു .
കെ.രാജൻ, ടി.വി.ഗിരിജ, എൻ.കെ.കെ.മാരാർ,കെ.ഗീതാനന്ദൻ, ഇ.ഗംഗാധരൻ നായർ, വി.എം.ലീല, ടി.വേണുഗോപാൽ, വി.കെ.ബാലകൃഷ്ണൻ, വിജയൻ, കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി പന്തലായനി അംഹോര ശിവക്ഷേത്രത്തിന് സമീപമാണ് പെൻഷൻ ഭവൻ നിർമ്മിക്കുന്നത്.
