പയ്യോളി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്രീട്ടിക്ക് സ്ക്കുട്ടർ തള്ളിക്കൊണ്ട് പോയി പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ ഒരാളെ ഓട്ടോ ഡ്രൈവർമാർ പിടി കൂടി പോലിസിൽ ഏൽപ്പിച്ചു. പയ്യോളി പോലിസ് സ്റ്റേഷനിൽ നിന്നും ഗ്ലാസ് വാതിൽ അടിച്ചു തകർത്തു രഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കൈക്ക് സാരമായി പരിക്കേറ്റു.ഇയാളെ പോലിസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പയ്യോളി ഐ.പി.സി റോഡിൽ പുതിയോട്ടിൽ സജിത്തിൻ്റെ സ്കൂട്ടറാണ് പ്രതി പയ്യോളി പുതിയോട്ടിൽ ഫഹദ് എന്നയാൾ തള്ളി കൊണ്ടുപോയി കതിരാറ്റിൽ ഹൈവെ ലിങ്ക് റോഡരികിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബുധനാഴ്ച പുലർച്ചേ 3.15നാണ് സംഭവം. തീ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അതു വഴി വന്ന ഓട്ടോ ഡ്രൈവർമാർ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു പയ്യോളി പോലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്നാണ്
പ്രതി പോലിസ് സ്റ്റേഷനിലെ ഗ്ലാസ്സ് ഡോർ അടിച്ചു തകർത്തത്. ഇതിനിടയിലാണ് പ്രതിയുടെ കൈക്ക് സാരമായി പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ പ്രതിയെ പയ്യോളി പോലീസ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സ്കൂട്ടർ കത്തിച്ച സംഭവത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമല്ല.
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം