പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണനടപടികൾ ആരംഭിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി ആഹ്വാനമനുസരിച്ച് കെ.എസ് എസ്സ് പി.യു മേലടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പ്രകടനവും, ബീച്ച് റോഡ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണയും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. ചെക്കായി ധർണ്ണ ഉദ്ഘാടനം ചെയ്തു. ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് വി.പി. നാണുമാസ്റ്റർ, എ. കേളപ്പൻ നായർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.എം കമല എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ എം കുഞ്ഞിരാമൻ സ്വാഗതവും കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Latest from Local News
പൊയിൽക്കാവ്: പരേതനായ ചിറ്റയിൽ നാരായണൻ നായരുടെ ഭാര്യ വടക്കേ പാവരുകണ്ടി ഭാരതി അമ്മ (75) അന്തരിച്ചു.മക്കൾ: സന്തോഷ്,സ്മിത, സജിത്.മരുമക്കൾ: പരേതനായ മണികണ്ഠൻ,രാധിക.സഹോദരങ്ങൾ:
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ
കുറ്റ്യാടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ദേശീയപാതയെയും സംസ്ഥാനപാതയും ബന്ധിപ്പിക്കുന്നതും വടകര നഗരസഭയിലൂടെയും
ശാരീരികവും ബുദ്ധിപരവുമായ പരിമിതികളുള്ള കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന് സംഘടിപ്പിച്ച ബഡ്സ് ഒളിമ്പിയ കായികമേളയില്‍ 104 പോയിന്‍േറാടെ വാണിമേല്‍ ബഡ്സ് ഓവറോള്‍
കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി







