നടേരി കാവുംവട്ടം എം.യു.പി സ്‌കൂള്‍ ശതാബ്ദിയാഘോഷം സ്വാഗതസംഘം രൂപവത്കരിച്ചു

കാവുംവട്ടം എം.യു.പി സ്‌കൂള്‍ ശതാബ്ദിയാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.കെ.മനോജിനും, അധ്യാപിക ഷരീഫയ്ക്കുമുളള യാത്രയയപ്പും ഇതോടൊപ്പം നടക്കും. സ്വാഗത സംഘം രൂപവല്‍ക്കരണ യോഗം കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ പി.ജമാല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.പി.ഫാസില്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ഷംസുദ്ദീന്‍ കണ്ണന്‍കോട്, ടി.കെ.ഷമി, സുനിത, താഹിര്‍, മനിഷ്, ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.