പേരാമ്പ്ര വെള്ളിയൂരിലെ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന തരത്തിൽ വളർന്ന കാടു വെട്ടി ശുചീകരിച്ചു. ഒരാൾ പൊക്കത്തിൽ വളർന്ന കാട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായും ഇവിടം മാറിയിരുന്നു. ഇവിടുത്തെ ഓവുചാലുകളും മണ്ണ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ഒരു മഴ പെയ്യുമ്പോഴേക്കും റോഡ് താറുമാറായി അപകടങ്ങൾ പതിവാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടു അധികൃതർക്ക് നിവേദനവും നൽകി.
കെ.എം സൂപ്പി മാസ്റ്റർ, നസീർ നൊച്ചാട്, ഫിറോസ് കെ.ടി, കെ. ഹമീദ്, മർഹബ മുഹമ്മദ്, കെ.എം സിറാജ് എന്നിവർ നേതൃത്വം നൽകി.
