ജനാധിപത്യ മഹിളാ അസോസിയേഷൻ അതിക്രമ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊയിലാണ്ടിയിൽ അതിക്രമ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വിലക്കയറ്റം, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് നടത്തിയ കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ലതിക ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ഡി. ദീപ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കാനത്തിൽ ജമീല എം. എൽ. എ, സംസ്ഥാന കമ്മിറ്റി അംഗം പി .ഉഷാദേവി, ജില്ലാ ട്രഷറർ യു .സുധർമ്മ, ജോയന്റ് സെക്രട്ടറിമാരായ സി. എം. യശോദ, മീരദർശക്, കെ. പി .വനജ , ജില്ലാ സെക്രട്ടറി പി. പുഷ്പജ, ഏരിയ സെക്രട്ടറി ബിന്ദു സോമൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.