മണിയാർ ജലവൈദ്യുതി പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കുക, ഇലക്ട്രിസിറ്റി വർക്കർ പ്രമോഷൻ ഉടൻ നടത്തുക, നിയമന നിരോധനം പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, മെറ്റീരിയൽസിന്റെ ദൗർലഭ്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയായ സമരാഗ്നിയുടെ ഭാഗമായി നാദാപുരം ഡിവിഷൻ കമ്മിറ്റി നേതൃത്വത്തിൽ കുറ്റ്യാടി കെ എസ് ഇബി സബ്ബ് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.വി. പി സുരേഷ് ബാബു ബാബു, കെ ദാമോധരൻ, പി.റഷീദ് കക്കുഴി, ഷിജിത്ത് ചേളന്നൂർ, എ.സി ജയേഷ്, എൻ.പി. അഷ്റഫ്, വി ടി. ജോബ് എന്നിവർ സംസാരിച്ചു.
Latest from Local News
അരിക്കുളം: ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ് താരം അബിത അനിൽകുമാറിനെ തണ്ടയിൽ താഴെ
കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ കൂപ്പൺ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 11 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ ഒത്തുകൂടി.ഞായറാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് നിറച്ചടങ്ങുകൾക്ക്
കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്.