കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർ പാസിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ രാജേഷ് കീഴരിയൂർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മഴ കാരണം വെള്ളം കെട്ടി നിൽക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഒട്ടനവധി വിദ്യാലയങ്ങളും കോളേജും ഉള്ളതിനാൽ വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
