ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി അച്ചടി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി അച്ചടി താൽക്കാലികമായി നിർത്തിവെച്ചുവെന്ന് റിപ്പോർട്ട്. സമ്മാനഘടനയിൽ മാറ്റം വരുത്തിയതിനെ തുടർന്ന് ഏജൻ്റുമാർ പ്രതിഷേധം ഉയർത്തിയതാണ് അച്ചടി നിർത്തിവെക്കാൻ കാരണം. 5,000, 2000, 1000 രൂപയുടെ സമ്മാനങ്ങൾ കുറച്ചതിലാണ് ഏജൻ്റുമാരുടെ പ്രതിഷേധം.

സമ്മാനങ്ങൾ വർധിപ്പിച്ചാൽ മാത്രമേ ലോട്ടറി വിൽപനയിലും വർധന ഉണ്ടാകൂ എന്നാണ് ഏജൻ്റുമാരുടെ പക്ഷം. സമ്മാനഘടനയിൽ മാറ്റം വരുത്തിയാൽ തൊഴിലാളികളുടെ ക്ഷേമനിധിയെ അടക്കം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. ഇക്കാര്യം പരിഗണിച്ച ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ലോട്ടറി അച്ചടി നിർത്തിവെക്കാൻ നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. സമ്മാനഘടനയിൽ മാറ്റം വരുത്തി അച്ചടി പുനരാരംഭിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published.