കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകളിൽ ഗുരുതരമായ അപാകത; വിമർശനവുമായി ഹൈക്കോടതി

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ  കടുത്ത വിമർശനവുമായി ഹൈക്കോടതി. അതോറിറ്റിയുടെ കണക്കുകൾ യഥാർത്ഥ സ്ഥിതി പ്രതിഫലിപ്പിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഓഡിറ്റിംഗ് പ്രക്രിയയുടെ കാര്യക്ഷമതയെക്കുറിച്ചും കോടതി ചോദ്യമുന്നയിച്ചു. എസ്ഡിആർഎഫിൽ 677 കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത് എന്ന സർക്കാരിന്റെ വാദത്തെ കോടതി ചോദ്യം ചെയ്തു. ഈ തുകയിൽ നിന്ന് എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലേ എന്ന് കോടതി ചോദിച്ചു. കണക്കുകൾ കൈകാര്യം ചെയ്യുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ കോടതി, ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത് എന്നും ആരാഞ്ഞു.

കേന്ദ്ര സർക്കാരിന്റെ സഹായം തേടുമ്പോൾ കൃത്യമായ കണക്കുകൾ ആവശ്യമാണെന്ന് കോടതി സംസ്ഥാനത്തെ ഓർമിപ്പിച്ചു. കേന്ദ്രം നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. നിങ്ങളുടെ കണക്കുകൾ കൈവശമില്ലാത്തതുകൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നത്, എന്ന് കോടതി അഭിപ്രായപ്പെട്ടു. ഓഡിറ്റിംഗ് പ്രക്രിയയിലെ പോരായ്മകളെക്കുറിച്ചും കോടതി അതൃപ്തി രേഖപ്പെടുത്തി. ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. 

അമികസ് ക്യൂറി 677 കോടി രൂപ മതിയായതല്ലെന്ന് കോടതിയിൽ അഭിപ്രായപ്പെട്ടു. ഇതിനോട് യോജിച്ച കോടതി, പരസ്പരം കുറ്റപ്പെടുത്തുന്നത് നിർത്തണമെന്നും ദുരന്തബാധിതരെ അപമാനിക്കുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കരുതെന്നും നിർദേശിച്ചു.

Leave a Reply

Your email address will not be published.

Previous Story

എലത്തൂര്‍ ഡിപ്പോയില്‍നിന്ന് ചോര്‍ന്ന ഡീസല്‍ മണ്ണില്‍ കലര്‍ന്ന ഭാഗങ്ങളില്‍ അതിന്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കി വിദഗ്ധർ

Next Story

കോമത്തുകര തൊണ്ടിയേരി രവീന്ദ്രൻ അന്തരിച്ചു

Latest from Main News

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി