ടോയ്ലറ്റ് സ്പീക്സ്; ശൗചാലയ ശുചിത്വ ഓഡിറ്റിങ്ങ് കോഴിക്കോട് പട്ടണത്തിൽ തുടങ്ങി

ലോക ശൗചാലയ ദിനാചരണമായും മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായും ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷനും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ, ജില്ലയിലെ എൻഎസ്എസ് യൂണിറ്റുകളും സംയുക്തമായി നടത്തുന്ന ടോയ്‌ലറ്റ് സ്പീക്സ് ക്യാമ്പയിൻ കോഴിക്കോട് പട്ടണത്തിൽ ആരംഭിച്ചു.

പട്ടണത്തിലെ പൊതു ശൗചാലയങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ശൗചാലയങ്ങൾ, ഹോട്ടലുകൾ, മാളുകൾ, സ്കൂളുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ശൗചാലയങ്ങളാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്. മാവൂർ റോഡ് ഭാഗങ്ങളിലെ പരിശോധനകളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.

മലബാർ ക്രിസ്ത്യൻ കോളേജിലെ എൻഎസ്എസ് വളണ്ടിയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ എം ഗൗതമൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു, റഫീഖ് വി, സി കെ സരിത്ത്, പ്രോഗ്രാം ഓഫീസർമാരായ സുരേഷ് പുത്തൻ പറമ്പിൽ, ഐശ്വര്യ ടി കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

10 മാസത്തിനുശേഷം വടകരയിലെ ഒമ്പതുവയസുകാരിയെ ഇടിച്ചിട്ട കാർ കണ്ടെത്തി

Next Story

കോംപ്കോസ് കൊയിലാണ്ടി ഫെസ്റ്റ് ഗൗണ്ട് ഒരുങ്ങുന്നു; പന്തൽ കാൽ നാട്ടി

Latest from Local News

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക

പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി. മുണ്ടിയാടി താഴെ