പുതിയ ജനപ്രതിനിധികളായ യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

പുതിയ ജനപ്രതിനിധികളായ യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ സ്പീക്കര്‍ എ.എൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. നിയമസഭാ സമുച്ചയത്തിലെ മെമ്പേഴ്സ് ലൗഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു. യു.ആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. സഭയിലെ കന്നിയംഗമായ രാഹുലിന്റെ സത്യപ്രതിജ്ഞ ദൈവനാമത്തിലായിരുന്നു. ഇത് രണ്ടാം തവണയാണ് യു.ആര്‍.പ്രദീപ് നിയമസഭാംഗമാകുന്നത്.

പാലക്കാട്ടെ ജനത നല്‍കിയത് പെട്ടിയിലൊതുങ്ങാത്ത സ്നേഹമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പെട്ടി വിവാദം അവസാനിപ്പിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. രണ്ടാമതും നിയമസഭയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് ചേലക്കരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.ആര്‍. പ്രദീപ് പറ‍ഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് കുടുംബത്തോടൊപ്പമാണ് പ്രദീപ് തിരുവനന്തപുരത്തെത്തിയത്.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

കിടക്കയിൽ മൂത്രം ഒഴിച്ചതിന് കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ നിന്ന് ഏഴു പേരെ പുറത്താക്കി

Next Story

ശബരിമലയിലെ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി

Latest from Main News

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ

റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക — ആധാറുമായി ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യണം. എല്ലാ റേഷൻ കാർഡ് ഉടമകളും അവരുടെ

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ്

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം 10ലേക്ക് മാറ്റി

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ

ഓണസമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.