ക്ഷേമ പെൻഷൻ തട്ടിപ്പ്: സർക്കാർ ഉദ്യോഗസ്ഥരുടെ പേരുവിവരം വെളിപ്പെടുത്തണം – സെറ്റ്കൊ

കോഴിക്കോട് : ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്ത് വിടാതെ മുഴുവൻ സർക്കാർ ജീവനക്കാരെയും പ്രതികൂട്ടിലാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഭിന്നശേഷിയുടെ നിയമനത്തിന് മറവിൽ എയ്ഡഡ് സ്കൂളിൽ നിയമിതരായ അധ്യാപകരെ ദിവസവേതനക്കാർ ആക്കാനുള്ള നീക്കം ഉപേക്ഷിക്കണം. വർഷങ്ങളായി ഡി.എ കുടിശ്ശികയും പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തിലെ കുടിശ്ശികയും ജീവനക്കാർക്ക് നിഷേധിച്ച സർക്കാർ ഉത്തരം വിവാദങ്ങൾക്ക് ഉണ്ടാക്കി ജീവനക്കാരെ വീണ്ടും അപമാനിക്കുകയാണ്. കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം പിൻവലിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും തീരുമാനം നടപ്പിലാക്കുന്നില്ല. പൊതുവിദ്യാഭ്യാസ മേഖലയിൽ തസ്തിക ഇല്ലാതാക്കലും നിലവിലുള്ള തസ്തികകൾക്ക് അംഗീകാരം നൽകാതിരിക്കലും തുടർക്കഥയാവുന്നു. പൊതുവിദ്യാഭ്യാസ ഘടനയെ തകർക്കുന്ന വിധം ഖാദർ കമിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തിടുക്കം കൂട്ടുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗം കക്ഷിരാഷ്ട്രീയാധിപ്രസരം കാരണം പിന്നാക്കം പോയിരിക്കുന്നു. എഡിഎം പ്രവീൺ ബാബുവിൻ്റെ മരണത്തിന് കാരണക്കാർ ആയവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കൊ)യുടെ നേതൃത്വത്തിൽ ഡിസംബർ 7 ന് നടക്കുന്ന കലക്ട്രേറ്റ് മാർച്ചും ധർണയും വിജയപ്പിക്കാൻ സെറ്റ് കൊ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ചെയർമാൻ കെ ടി അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. ജനറൽ കൺവീനർ പി കെ അസീസ് സ്വാഗതം പറഞ്ഞു.വിവിധ അംഗസംഘടന നേതാക്കളായ സിബി മുഹമ്മദ്, കെഎം അബ്ദുള്ള,ടി പി അബ്ദുൽ ഹഖ്,കെ കെ ആലിക്കുട്ടി, ഓ ഷൗക്കത്തലി, ഇസ്മായിൽ മുഹമ്മദ്,റഫീഖ് പുളിക്കൽ,മുഹമ്മദലി കണ്ണിയൻ, എ സി അതാഉള്ള,പി കെ എം ഷഹീദ്,സിദ്ദീഖ് പാറോക്കോട്,ഇഖ്ബാൽ കോയിപ്ര,അൻവർ എപി,സമീൽ ടിവി,പി പി ജാഫർ,അജി എ എം,വി കെ മുഹമ്മദ് റഷീദ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

മത സ്വാതന്ത്ര്യവും മൗലികാവകാശവും ഇല്ലാതാക്കാനുള്ള മോഡി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം. സി.പി.എ ലത്തീഫ്

Next Story

പുറക്കൽ പാറക്കാട് ഗവ. എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ബയോ ഗ്യാസ് പ്ലാന്റ്

Latest from Local News

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ യു.ഡി.എഫ് കമ്മറ്റി കുറ്റവിചാരണയാത്ര സംഘടിപ്പിച്ചു

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.