ഹൈറിസ്ക് ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി കുപ്പി വെള്ളത്തെയും പ്രഖ്യാപിച്ച് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി കുപ്പി വെള്ളത്തെയും പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എഫ്‌എസ്‌എസ്എഐയുടെ നടപടി. ഉയര്‍ന്ന മലിനീകരണ തോത്, മേശം സ്റ്റോറേജിങ്ങും പാക്കേജിങ്ങും, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നീ വിഭാങ്ങളില്‍പ്പെടുന്ന ഉത്പന്നങ്ങളെയാണ് പൊതുവെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.

നവംബര്‍ 29നാണ് കുപ്പിവെള്ളത്തെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് എഫ്‌എസ്‌എസ്എഐ പുറത്തിറക്കിയത്. ചില ഉത്പന്നങ്ങളുടെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കുമെന്നും ഇതേ ഉത്തരവിലൂടെ എഫ്‌എസ്‌എസ്എഐ അറിയിച്ചിരുന്നു. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ ചില സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടതുണ്ട്.

കൂടാതെ, ഓരോ വര്‍ഷവും കമ്പനികള്‍ എഫ്‌എസ്‌എസ്എഐയ്‌ക്ക് കീഴിലുള്ള തേര്‍ഡ് പാര്‍ട്ടി ഫുഡ് ഓഡിറ്റിങ് കമ്പനിയില്‍ നിന്നും ഓഡിറ്റിങ് നടത്തണം. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കുപ്പിവെള്ളം ഉള്‍പ്പടെയുള്ളവയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് നയങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതെന്നും എഫ്‌എസ്‌എസ്എഐ അധികൃതര്‍ വ്യക്തമാക്കി.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

ജി.എച്ച്.എസ്.എസ് നടുവണ്ണൂരിലെ വിദ്യാർത്ഥികൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു

Latest from Main News

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ

റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക — ആധാറുമായി ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യണം. എല്ലാ റേഷൻ കാർഡ് ഉടമകളും അവരുടെ

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ്

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത മാസം 10ലേക്ക് മാറ്റി

മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ