കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത്; ഡിസംബര്‍ ആറ് വരെ പരാതികള്‍ സ്വീകരിക്കും

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകളിലേക്കുള്ള പരാതികള്‍ ഡിസംബര്‍ ആറു വരെ നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും ഡിസംബര്‍ ആറു വരെ പരാതികള്‍ സ്വീകരിക്കും. വ്യക്തികള്‍ക്ക് നേരിട്ട് karuthal.kerala.gov.in എന്ന പേര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ വഴിയും പരാതികള്‍ നല്‍കാം. പോര്‍ട്ടലിലെ പബ്ലിക് ലോഗിന്‍ എന്നതില്‍ ക്ലിക്ക് ചെയ്താണ് പൊതുജനങ്ങള്‍ പരാതികള്‍ സമര്‍പ്പിക്കേണ്ടത്. ലോഗിന്‍ ചെയ്ത ശേഷം പേര്, മൊബൈല്‍ നമ്പര്‍, അഡ്രസ്, താലൂക്ക്, ജില്ല തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയ ശേഷം പരാതിയും അനുബന്ധ രേഖകളും നല്‍കാന്‍ കഴിയും. ഒരു പരാതിയില്‍ ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തരുത്.

കോഴിക്കോട് താലൂക്കില്‍ ഡിസംബര്‍ 9നും വടകരയില്‍ 10 നും കൊയിലാണ്ടിയില്‍ 12 നും താമരശ്ശേരിയില്‍ 13 നുമാണ് അദാലത്തുകള്‍ നടക്കുക. അദാലത്തുകള്‍ക്ക് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും. അദാലത്തിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്ത് ദിവസം മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും.

ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (മുന്‍ഗണനാ കാര്‍ഡുകള്‍, മുന്‍ഗണനേതര കാര്‍ഡുകള്‍- ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് അദാലത്തുകളില്‍ പരിഗണിക്കുക.

karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി പരാതി നല്‍കാം

Leave a Reply

Your email address will not be published.

Previous Story

സാഹിത്യോത്സവങ്ങൾ നാട്ടുവെളിച്ചമാവും : കൽപ്പറ്റ നാരായണൻ

Next Story

കോൺഗ്രസ് നേതാവ് പി.സി.സജീവൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും

സിനിമാ നിർമ്മാതാവ് വിജയൻ പൊയിൽക്കാവിന് വിട

മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള

കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്സവം കൊടിയേറി

കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പിലില്ലത്ത്