ഊരള്ളൂർ: ഊരള്ളൂർ വിഷ്ണുക്ഷേത്രത്തിലെ മൂന്നാമത് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ഡിസംബർ എട്ട് വരെ ക്ഷേത്ര സന്നിധിയിലാണ് സപ്താഹ യജ്ഞം. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ദീപപ്രജ്വലനം നടത്തി. സ്വാഗതസംഘം ചെയർമാൻ എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു. യജ്ഞചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ പഴയ മഠത്തില്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി മായഞ്ചേരിയില്ലം ഹരികൃഷ്ണൻ നമ്പൂതിരി , ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, സെക്രട്ടറി ഇ. ദിവാകരൻ, ചങ്ങനാരി കേശവൻ ആചാരി, കെ. മനോജ് ,സി .സുകുമാരൻ , സി . പി . പ്രകാശൻ, വി .പി . ശങ്കരൻ , സി . വിനോദൻ എം. സി രവീന്ദ്രൻ , മിനിക്കുമാരി ബാബു, യു .കെ രുഗ്മിണി , സന്തോഷ് കരിമ്പിൽ എന്നിവർ സംസാരിച്ചു.








