തിക്കോടി: കോവിഡ് കാലത്ത് നിർത്തിവെച്ച മുതിർന്നവർ ക്കുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും, തദ്ദേശ ഭരണകൂടങ്ങൾ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് ബസാർ പരിസരത്തു വെച്ച് നടന്ന വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശാന്തകുറ്റിയിൽ അധ്യക്ഷത വഹിച്ചു. തിക്കോടി നാരായണൻ മാസ്റ്റർ എം.സി.വി ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. സെക്രട്ടറി പി.രാമചന്ദ്രൻ നായർ വാർഷിക റിപ്പോർട്ടും, ട്രഷറർ ബാലൻ കേളോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി ,കാട്ടിൽ മുഹമ്മദലി, പി .കെ ശ്രീധരൻ മാസ്റ്റർ ,കെ.എം.അബൂബക്കർ മാസ്റ്റർ,രവി നവരാഗ് ,ടി.കരുണാകരൻ, ശ്രീമതി ‘തനിമ’ എന്നിവർ സംസാരിച്ചു.
Latest from Local News
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍
കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത ആനക്കുളങ്ങരയിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയരക്ടർ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം
കൊയിലാണ്ടി ജി വി എച്ച് എസ് എസ് എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ സ്കൂള്‍ ടെറസ്സില്‍ ഗ്രോ ബേഗില് കൃഷി ചെയ്ത
സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം കാര്യാലയം, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ എച്ച്.ഐ.വി/എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
ചെങ്ങോട്ടുകാവ്, എളാട്ടേരി, പുളിഞ്ഞോളി ദേവകി (95) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ അഡ്വ. പി. ശങ്കരൻ, അഡ്വ പി .