പങ്കാളിത്ത പെൻഷൻ പിൻവലിക്കുക കെ എസ് ടി എ

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക PFRDA ബിൽ പിൻവലിക്കുക എന്നീ പ്രമേയങ്ങളുമായി അധ്യാപകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ സമ്മേളനം സമാപിച്ചു ആന്തട്ട ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടന്നു സമ്മേളനം KSTA സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു
ജില്ലാ ജോയിൻ സെക്രട്ടറി അനുരാജ് വി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി R.M രാജൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു

സബ്ജില്ലാ ജോയിന്റ് സെക്രട്ടറി ലിജു വി രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡണ്ട് സുഭജ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു സബ്ജില്ലാ സെക്രട്ടറി പി കെ ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് ഡി.കെ ബിജു, ജില്ലാ കമ്മിറ്റി അംഗം ഗണേഷ് കക്കഞ്ചേരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സബ്ജില്ലാ പ്രസിഡണ്ട് പവിന പി അധ്യക്ഷം വഹിച്ച ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അനിൽ പറമ്പത്ത് സ്വാഗതവും സംഘാടക സമിതി കൺവീനർ രാജേഷ് PT K നന്ദിയും പറഞ്ഞു

ഗണേഷ് കക്കഞ്ചേരി എഴുതി അനീഷ് തിരുവങ്ങൂർ സംഗീതം നിർവഹിച്ച കലാവേദിയുടെ അധ്യാപകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് സമ്മേളനത്തിനു മുന്നോടിയായി അധ്യാപകരുടെ  പ്രകടനം നടന്നു 227 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു

പവിന പി
പ്രസിഡണ്ട്

പി.കെ. ഷാജി
സെക്രട്ടറി

ലിജു വി
ട്രഷറർ

രജ്ഞിത് ലാൽ കെ. പി
രാജഗോപാലൻ NK
ഗോപിനാഥ് KK
(വൈസ് പ്രസിഡണ്ടുമാർ)

സുഭജ കെ
B K പ്രവീൺ കുമാർ
സജിത് GR
(ജോയിന്റ് സെക്രട്ടറിമാർ )

 

Leave a Reply

Your email address will not be published.