പുറക്കാമല ഖനന നീക്കം: സമരസമിതി പ്രവർത്തകൻകെ. ലോഹ്യയുടെ വീടിന് നേരെ കല്ലേറ്

മേപ്പയ്യൂർ: കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘർഷഭൂമിയായ പുറക്കാമല കരിങ്കൽ ഖനന മേഖലയിൽ വ്യാഴാഴ്ച നടന്ന ബഹുജന മാർച്ചിനു ശേഷം സമരസമിതി പ്രവർത്തികനും ആർ.ജെ.ഡി സംസ്ഥാന നേതാവുമായ കെ. ലോഹ്യയുടെ വീടിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. രാത്രി 2 മണിക്ക് ശേഷമാണ് ബൈക്കിൽ വന്ന ആളുകൾ കല്ലെറിഞ്ഞതെന്ന് ലോഹ്യ പറഞ്ഞു.വീടിന്പുറത്തിട്ടകസാരകളിലും
ഭിത്തിയിലുമാണ് പാറക്കല്ലുകൾ പതിച്ചത്. കുടുംബം മേപ്പയ്യൂർ പോലിസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മേപ്പയ്യൂർ പോലിസ് രാത്രി മുഴുവൻ വീടിന് നിരീക്ഷണം ഏർപ്പെടുത്തി. പുറക്കാമല കരിങ്കൽ ഖനന നീക്കത്തിനെതിരെ ലോഹ്യയടക്കമുള്ള മുഖാധാരാ രാഷ്ട്രീയ പ്രവർത്തകർ കുറേ നാളുകളായി സമരരംഗത്തുണ്ട്. കഴിഞ്ഞ ദിവസം നടന്ന ബഹുജന മാർച്ചിൽ അഭൂതപൂർവമായ തരത്തിൽ ആ ബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തിരുന്നു. ഇതിനിടെ സമരസമിതിയുടെ പന്തൽ രാത്രിയുടെ മറവിൽ തകർക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെശക്തമായപ്രതിഷേധമുയരുകയും വെള്ളിയാഴ്ച പുറക്കാമല ധർണ പേലീസ് തടയുകയും ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ രാത്രി വീടിന് നേരെ കല്ലേറുണ്ടായത്. അതിനിടെയാണ്
കെ.ലോഹ്യയുടെ വീടിനെതിരെയുള്ള പാതിരാ ആക്രമണത്തിൽ ആർ.ജെ.ഡി. അപലപിച്ചു.കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് നേതാക്കൾപറഞ്ഞു. അന്വേഷണം വേഗത്തിലാക്കാനും അക്രമികളെ വെളിച്ചത്ത് കൊണ്ടുവരാനും നടപടികളുണ്ടാവണമെന്നും ആർജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, പി. ബാലൻ ,കൃഷ്ണൻ കീഴലാട്, വി.പി. ദാനിഷ്, കെ.എം. ബാലൻ, ബി.ടി. സുധീഷ് കുമാർ, പുതുശ്ശേരി ബാലകൃഷ്ണൻ, ഇ.കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക കെ എസ് ടി എ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1.കാർഡിയോളജി വിഭാഗം ഡോ:പി. വി

കീഴരിയൂര്‍ മണ്ണാടി ഉന്നതി ,കൊയിലാണ്ടി വട്ടക്കുന്ന് നഗര്‍ വികസനത്തിന് ഒരു കോടി രൂപ വീതം

കൊയിലാണ്ടി: പട്ടിക ജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയിലെ വട്ടക്കുന്ന് നഗര്‍,കീഴരിയൂര്‍ മണ്ണാടി

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ബസ് പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ

ജനതാ കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് സംഗമം (രാഷ്ട്രീയ ജനതാദൾ) ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഭരണകൂടത്തിന്റെ അധികാരത്തിന്റെ ഭാഗം ആക്കുകയും തിരഞ്ഞെടുപ്പുകളെ പോലും അധികാര വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ

വടകര എം പി ഷാഫി പറമ്പിലിനു കേരള വ്യപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി

കൊയിലാണ്ടി മാർക്കറ്റ് റോഡ് നാഷണൽ ഹൈവേ പഴയെ ചിത്രടാക്കിസ് പരിസരം മുതൽ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരം കാണാനും നഗരത്തിലെ പൊടി ശല്യം