കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ സുരക്ഷിതമാക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ സുരക്ഷിതമാക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ എന്ന തലക്കെട്ടിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് മോട്ടോർ വാ​ഹന വകുപ്പിൻ്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റ്.
സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ ..
എത്ര കരുതലാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ഓരോ കാര്യത്തിലും ……!
സ്കൂളിൽനിന്ന് വരാൻ ഒരു മിനിറ്റ് താമസിച്ചാൽ ആശങ്കപ്പെടുന്നവർ …..
ഒരു ചെറിയ പനി വരുമ്പോഴേക്കും ഡോക്ടറെ കാണാൻ ഓടുന്നവർ ……
ക്ലാസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ സങ്കടപ്പെടുന്നവർ ….
പക്ഷേ അവർ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നത് സ്കൂളിലോ വീട്ടിലോ അല്ല മറിച്ച് അവരുടെ യാത്രകളിലാണ്.
എന്നാൽ അപകടം പതിയിരിക്കുന്ന, അവരുടെ ജീവിതം തന്നെ ദുരന്തപൂർണ്ണമായേക്കാവുന്ന യാത്രകളിൽ അവരുടെ സുരക്ഷക്കാവശ്യമായ മുൻകരുതലുകൾ എടുക്കാറുണ്ടോ…?
മേശപ്പുറത്തിരുന്ന മരുന്ന്, മാറിക്കഴിച്ച് കുട്ടിക്കെന്തെങ്കിലും സംഭവിച്ചാൽ അത് അശ്രദ്ധയെന്നും, അതേ കുട്ടി ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങി വാഹനം ഇടിച്ചാൽ അത് അപകടമെന്നും പറയുന്നത് ഇരട്ടത്താപ്പാണ്…!
അപകടങ്ങൾ സംഭവിക്കപ്പെടുകയാണെന്നും തനിക്ക് അതിൽ പങ്കില്ല എന്നുമുള്ള മൂഢമായ മനോഭാവം മാറ്റിയേ തീരൂ…
സ്റ്റിയറിങ്ങിന് ഇടയ്ക്ക് പിഞ്ചു കുഞ്ഞുങ്ങളെ മടിയിലിരുത്തി വാഹനം ഓടിക്കുമ്പോഴും, പെട്രോൾ ടാങ്കിന്റെ മുകളിൽ തുറന്ന പ്രതലത്തിൽ ഇരുത്തി വാഹനം പറപ്പിക്കുമ്പോഴും, സൺ റൂഫിലൂടെ തല പുറത്തേക്കിടുന്ന രീതിയിൽ കുട്ടികളെ നിർത്തി വാഹനം ഓടിക്കുമ്പോഴും താൻ ചെയ്യാൻ പോകുന്ന ആത്യന്തം അപകടം നിറഞ്ഞ പ്രവർത്തികളെ തിരിച്ചറിയേണ്ടതുണ്ട്.
ആദ്യ യാത്രകൾ മുതൽ ഹെൽമറ്റും സീറ്റ് ബെൽറ്റുമെല്ലാം ധരിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞിനെ ബോധ്യപ്പെടുത്തണം. സുരക്ഷ ഒരു സുപ്രഭാതത്തിൽ സംഭവിക്കുന്നതല്ല അത് ഒരു ജീവിതക്രമമാണ് .
ഹെൽമെറ്റ് വയ്ക്കാത്ത ഒരു പിതാവിനും മക്കളോട് അത് ആവശ്യപ്പെടാൻ കഴിയില്ല. സുരക്ഷയുടെ കാര്യത്തിൽ താൻ തന്നെയാണ് മക്കൾക്ക് മാതൃകയാകേണ്ടതെന്ന തിരിച്ചറിവാണ് ഓരോ രക്ഷിതാക്കൾക്കും വേണ്ടത് ……
👉ഒഴിവാക്കാൻ പറ്റുന്ന ഒന്നും അപകടമല്ലെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്

Leave a Reply

Your email address will not be published.

Previous Story

ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും

Next Story

മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ വൈദ്യുതി ബില്ല് അടയ്ക്കാൻ കഴിയുന്ന പുത്തൻ പദ്ധതി അവതരിപ്പിച്ച് കെഎസ്ഇബി

Latest from Main News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

നിമിഷപ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീകോടതിയിൽ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ ചർച്ചകൾ നടത്താൻ പുതിയ മധ്യസ്ഥനെ നിയമിച്ചതായി

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു. ഇതിൻ്റെ ഭാഗമായി ഭൗതികശരീരത്തില്‍ ഗവർണർ രാജേന്ദ്ര