കോക്കല്ലൂർ എരമംഗലം റോഡിൽ യാത്രാ ദുരിതം ; റോഡ് കുണ്ടും കുഴിയുമായി

ബാലുശ്ശേരി: കോക്കല്ലൂരിൽ നിന്നും എരമംഗലം കൊളത്തൂർ ഭാഗത്തേക്കുള്ള റോഡ് തകർന്നതിനാൽ പ്രദേശവാസികൾ യാത്രാ ദുരിതം അനുഭവിക്കുകയാണ്.  കോക്കല്ലൂരിൽ നിന്നും എരമംഗലം വരേയുള്ള ഭാഗമാണ് തകർന്നിരിക്കുന്നത്. റോഡിൽ പലയിടങ്ങളിലായി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്. എരമംഗലത്തെ ക്വാറികളിൽ നിന്നും കരിങ്കല്ലും എം സാന്റം പാറ ചില്ലികളുമായി ധാരാളം വലിയ ലോറികൾ ഈ റോഡിലൂടെ കടന്നുപോകുന്നതാണ് റോഡ് തകരാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഇടയ്ക്കിടെ റോഡിൽ അറ്റകുറ്റ പണികൾ നടക്കാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ പൊട്ടി പൊളിഞ്ഞ് വലിയ കുഴികളായി മാറുകയാണ്. റോഡ് ഇടക്കിടെ തകരുന്നതിനാൽ ഈ റൂട്ടിൽ സർവ്വീസ് നടത്താൻ സ്വകാര്യ ബസ്സുകളും ഓട്ടോ തൊഴിലാളികളും മടിക്കുന്നുണ്ട്. മുത്തപ്പൻ തോട് വളവിലാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്തു തുടങ്ങുന്നതോടെ ചളിവെള്ളം കെട്ടിക്കിടക്കുന്ന കുഴിയിൽ ചെറിയവാഹനങ്ങളും ഇരു ചക്ര വാഹനങ്ങളും ചാടിയാത്രക്കാരുടെ നടുവൊടിയുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഇന്ന് പഴശ്ശിരാജ അനുസ്മരണം

Next Story

ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും

Latest from Main News

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി