ചെങ്ങോട്ടുകാവ് : മാടാക്കര വാവുലേരി തറവാട് ധർമ്മ ഭഗവതി ക്ഷേത്രോത്സവം ഡിസംബർ 13 ന് തൃക്കാർത്തിക നാളിൽ ആഘോഷിക്കും . കെ.സുധാകരനും സംഘവും അവതരിപ്പിക്കുന്ന ചെണ്ടവാദ്യമേളം, കലാമണ്ഡലം ഹരിഘോഷിൻ്റെ തായമ്പക, പെരുവട്ടൂർ ഉജ്ജ്വയിനി കലാക്ഷേത്ര വിദ്യാർത്ഥികളുടെ പഞ്ചാരിമേളം എന്നിവ ഉണ്ടാകും.എളാട്ടേരി സുനിൽ കുമാർ കെട്ടിയാടുന്ന ഭഗവതി തെയ്യവും ഉണ്ടായിരിക്കും. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായി
ആനയാടത്ത് ബാലൻ നായർ ( തറവാട്ട് കാരണവർ ) , എം .ബാലകൃഷ്ണൻ ( ചെയർമാൻ), പുതുക്കുടി ശ്രീധരൻ
( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.








