ഡോ: സി.കെ. ഷാജിബ് രചിച്ച ‘സൂര്യനസ്തമിക്കാത്ത മനുഷ്യൻ’ എന്ന നോവൽ നവംബർ 30 ശനിയാഴ്ച പ്രകാശനം ചെയ്യും

കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ മെമ്പർ ഡോ: സി.കെ. ഷാജിബ് രചിച്ച ‘സൂര്യനസ്തമിക്കാത്ത മനുഷ്യൻ’ എന്ന നോവൽ നവംബർ 30 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രകാശനം ചെയ്യുന്നു. അധികാരഘടനകളോട് ഏറ്റുമുട്ടി ചരിത്രത്തിലേക്ക് തെറിച്ച് വീണ മനുഷ്യരുടെയും മനുഷ്യ ജീവിതത്തിലെ പലായനങ്ങളെയും ആന്തരിക വ്യഥകളെയും വൈകാരികവും വ്യതിരക്തവുമായി അവതരിപ്പിക്കുന്നതുമായ നോവൽ കെ.പി. കേശവമേനോൻ ഹാളിൽ വെച്ച് (മാതൃഭൂമി) ശ്രീ അശോകൻ ചരുവിൽ ആണ് പ്രകാശനം ചെയ്യുന്നത്.

ശ്രീ.യു.കെ . കുമാരൻ പുസ്തകം ഏറ്റുവാങ്ങും. പി. വി ചന്ദ്രൻ ഉദഘാടനം ചെയ്യുന്ന ചടങ്ങിൽ ഡോ: വർഗീസ് ജോർജ്ജ്, ബിനീഷ് പുതുപ്പണം, ഡോ.പി.പി. പ്രകാശൻ, ഡോ: കെ. ജയരാജ്, നനീം നൗഷാദ്, ഷാജഹാൻ കാളിയത്ത്, ഡോ എൻ മോഹനൻ, ഡോ: സജി.കെ എസ് എന്നിവർ സംബന്ധിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും

Next Story

മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ 1 മുതല്‍ 10 രൂപ ഫീസ്

Latest from Local News

കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു

കൊയിലാണ്ടി: കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞാലി വിശ്വനാഥൻ. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി

കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കൂരാച്ചുണ്ട് : സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാപ്പാട് : മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് കാപ്പാടിനെ നവീകരിച്ച അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന