സസ്നേഹം -കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ഡിസം 1 ഞായറാഴ്ച

കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ഡിസം ഒന്നിന് ഞായറാഴ്ച കാലത്ത് 10 മണി മുതൽ ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ (സ്കൂൾ ഓഡിറ്റോറിയം) നടക്കും. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ബഹു എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മുഖ്യഭാഷണം നടത്തും. ജില്ലാ ജഡ്ജി ജയരാജ് അടക്കം സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗത സംഘംയോഗത്തിൽ സി.പി മോഹനൻ, മധുപാൽ, നുറുദ്ദീൻ, കെ സുകുമാരൻ, സ്കൂൾ ഹെഡ്മാസ്റ്റർ സി ഗോപകുമാർ, പ്രജേഷ് ഇ.കെ, സി.പി ആനന്ദൻ, സി.പി മനോജ്, വിശ്വൻ ടി.കെ, വിജയൻ കനാത്ത്, വിജീഷ് കെ.കെ, എൻ.പി രവി, സുധേഷ് കുമാർ, സുജ ഗോപിനാഥ്, രജനി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.