വടകര റാണി പബ്ലിക്ക് സ്കൂൾ സംഘടിപ്പിച്ച എക്സിബിഷനും ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി

വടകര റാണി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച എക്സിബിഷനും ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്തിൻ്റെ അധ്യക്ഷതയിൽ വടകര മോഡൽ പോളിടെക്നിക് കോളജ്ജ് പ്രിൻസിപ്പൽ അശോകൻ ഒ.വി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗീതാ ലക്ഷ്മി സത്യനാഥൻ, അദ്വൈത് എച്ച്, സ്കൂൾ അഡ്മിനിസ്റ്റേറ്റർ ഡോ: വി.ആർ സ്വരൂപ്, പി.ടി.എ വൈസ് പ്രസിഡണ്ട് അനു സി ഷെർലി, അദ്വൈത് ഹെന നിവ പി മാനേജ്മെൻ്റ് പ്രതിനിധികളായ രമ്യസ്വരൂപ് , ചിത്ര വി നീത്. അഞ്ജലി പ്രതാപ് എന്നിവർ സംസാരിച്ചു വിദ്യാർഥികൾ അവരുടെ മികവ് തെളിയിച്ച നൂതനവും, വ്യത്യസ്തവുമായ വിഭവങ്ങൾ കാഴ്ചവെച്ച് ഭക്ഷണശാല മേളയ്ക്ക് മാറ്റ് കൂട്ടി.

Leave a Reply

Your email address will not be published.