കൊയിലാണ്ടി: പെരുവട്ടൂരിൽ 13, 16, 18 വാർഡുകളെ കേന്ദ്രീകരിച്ച് നഗരസഭ രൂപം കൊടുത്ത അക്ഷര വീട്ടിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച പകൽ വീട് ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സമർപ്പണം നിർവ്വഹിച്ചു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന സേവന പുരസ്കാരം ലഭിച്ച കൊയിലാണ്ടി നഗരസഭക്കുള്ള അക്ഷര വീടിന്റെ ഉപഹാരം വയോമിത്രം കൺവീനർ പി.സുധാകരൻ സമർപ്പിച്ചു. ഇതോടൊപ്പം പുതുതായി ആരംഭിക്കുന്ന ലൈബ്രറി “പുസ്തകപ്പുര” പദ്ധതി ശശി കോട്ടിലിൽ നിന്നും ഗ്രന്ഥങ്ങൾ സ്വീകരിച്ച് സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. എ. പ്ലസ് സ്റ്റഡി സെന്ററിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മയാണ് ഈ പദ്ധതിയിലേക്ക് ആദ്യമായി ഗ്രന്ഥങ്ങൾ സമർപ്പിച്ചത്. സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി, ഇ.കെ.അജിത്, കെ.എ.ഇന്ദിര, സി.പ്രജില, കൗൺസിലർമാരായ പി.രത്നവല്ലി, ജിഷ പുതിയെടുത്ത്, ചന്ദ്രി, സി.സുധ,
രജീഷ് വെങ്ങളത്ത് കണ്ടി, കെ.കെ.വൈശാഖ്, വികസന സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷബില, മിഥുൻ കൊല്ലറക്കണ്ടി, എം.എ.ഷാജി, അൻവർ ഇയ്യഞ്ചേരി, വിജയഭാരതി, കെ.എ. കരുണാകരൻ, കെ.ബാലകൃഷ്ണൻ, പ്രമോദ് കാരുകുളങ്ങര എന്നിവർ സംസാരിച്ചു.
Latest from Local News
2025 ജൂൺ അഞ്ചു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തെ നട്ടു പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഹരിത
തേങ്ങ വില കുതിച്ചു ഉയർന്നതോടെ തെങ്ങിന് വളം ചെയ്യാൻ ഉത്സാഹം കാട്ടുകയാണ് കേര കർഷകർ. കൃഷിഭവൻ മുഖേന വളം പെർമ്മിറ്റ്
കൊയിലാണ്ടി: സാമൂഹ്യ സംസ്‍കാരിക പ്രവർത്തകനും അദ്ധ്യാപകനും ആയിരുന്ന ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മയിൽ സൈമ ലൈബ്രറി ഏർപ്പെടു ത്തിയ ഇ
കിഴക്കോത്ത് ഗ്രാമപഞ്ചത്തിലെ എളേറ്റിൽ വട്ടോളിയിൽ പ്രവർത്തിച്ചു വന്നിരുന്ന മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർതത്തിയതിന്റെ ഉദ്ഘാടനം കേരള ഭക്ഷ്യ-
കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിൽ നടക്കുന്ന തീർത്ഥക്കുളം നിർമ്മാണം , നവീകരണകലശം , ധ്വജപ്രതിഷ്ഠ എന്നീ ചടങ്ങുകൾക്കുള്ള ധനസമാഹരണത്തിൻ്റെ ആദ്യ ഫണ്ട്