കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ സാംസ്‌ക്കാരിക സംഗമം നവംബര്‍ 28ന് മൂന്ന് മണിക്ക് പൂക്കാട് എഫ്.എഫ് ഹാളില്‍ നടക്കും. സി.ജി.എൻ ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ നമിതം സാഹിത്യ പുരസ്‌ക്കാരം പ്രസ്തുത ചടങ്ങിൽ വെച്ച് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ പ്രൊഫ.കല്‍പ്പറ്റ നാരായണന് സമര്‍പ്പിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് പുരസ്‌ക്കാര സമര്‍പ്പണം നിര്‍വ്വഹിക്കും.










