കൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. കെ.എസ്‌.എഫ്‌.ഇ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ ശാഖകളിലും കസ്റ്റമര്‍ മീറ്റ്‌ 2024 നടത്തുന്നത്. കെ.എസ്‌.എഫ്‌.ഇ.യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും പരിഷ്കാരങ്ങളും ഇടപാടുകാരുടെ ഭാഗത്തു നിന്നും ശേഖരിക്കാനുദ്ദേശിച്ചാണ്‌ ഈ മീറ്റുകള്‍ നടത്തുന്നത്‌.  
നിമ്യയുടെ പ്രാർത്ഥനയോടെ തുടങ്ങിയ മീറ്റ് കസ്റ്റമർ മീറ്റ് കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. സീനിയർ മാനേജർ ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. മാനേജർ കെ.കെ. ശോഭ, അസി. മാനേജർ മാരായ ഷീന, ലസി എന്നിവർ സംസാരിച്ചു.  

 

Leave a Reply

Your email address will not be published.