കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാവിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജനറൽ ബോഡി മീറ്റിംഗ് നടന്നു

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാവിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജനറൽ ബോഡി മീറ്റിംഗ് നടന്നു. വെസ്റ്റ്ഹിൽ വിമുക്തഭട ഭവനിൽ നടന്ന യോഗം ജില്ലാ പ്രസിഡൻ്റ് പി ജയരാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ മഹിളാ വിംഗ് പ്രസിഡൻ്റ് ഊർമിള രാജഗോപാൻ അദ്ധ്യക്ഷം വഹിച്ചു. ട്രഷറർ അജിതാ ജയരാജ്‌ സ്വാഗതം ആശംസിച്ചു കെ.എസ്.ഇ.എൽ ജില്ലാ സിക്രട്ടറി അജിത്കുമാർ ഇളയിടത്ത് ജില്ലയിൽ വിമുക്ത ഭടന്മാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ ബ്ലോങ്ങളിൽ നിന്നും നിരവധി മഹിളാ വിംഗ് പ്രവർത്തകർ പങ്കെടുത്തു. മോഹനൻ പട്ടോന, പ്രകാശൻ പി, സദാനന്ദൻ, അമ്മിണി വർമ്മരാജ, പത്മാവതി എന്നിവർ സംസാരിച്ചു . രാധാ നാരായണൻ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

Leave a Reply

Your email address will not be published.