കോഴിക്കോട്. ഭരണഘടനാ സംരക്ഷണ ദിനമായ നവംബര്‍ 26 ചൊവ്വ വൈകീട്ട് 4.00 മണിക്ക് കോഴിക്കാട് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിക്കും. ഭരണഘടയുടെ മഹത്വത്തെ കുറിച്ചും, ഭരണ ഘടന ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം സായാഹ്ന സദസ്സ് സംഘടിപ്പിക്കുന്നത്. ഡോ. എം.കെ മുനീര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളും, പ്രമുഖ നിയമജ്ഞരും പരിപാടിയില്‍ പങ്കെടുക്കും . മുഴുവന്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ അറിയിച്ചൂ








