നമ്പ്രത്ത് കര യു.പി.സ്കൂളിന്റെ നൂറാം വാർഷികാഘോഷം 100 ഇന പരിപാടികളോടെ ഈ വർഷം ആഘോഷിക്കും’ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള പൂർവ്വ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഗമം നവംബർ 25ന് തിങ്കളാഴ്ച മൂന്നു മണി മുതൽ നടക്കും. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂടിയായ ടി .പി രാമകൃഷ്ണൻ എം.എൽ. എ പരിപാടി ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്തും നാടക സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥിയാവും.പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.








