വടകര : ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ഐ പി എം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. ജില്ലാ .സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉദ്ഘാടനം നടത്തി.കായിക മേഖലകളിൽ അസാസിയേഷനുകളിലെ അനാരോഗ്യപരമായ പല പ്രവണതകളും കായിക രംഗത്തെ നശി പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു..അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി സുനിൽകുമാർ അധ്യഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി ടി അഗസ്റ്റിൻ, വടകര പ്രസ്സ്ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല, ,ഐ.പി.എം അക്കാദമി ക്യാമ്പസ് ഡയറക്ടർ പ്രസാദ് കുറുപ്പ്,. ജില്ല ബാസ്കറ്റ് ബോൾ .അസോസിയേഷൻ ട്രഷറർ പി കെ വിജയൻ., കെ രതിഷ് കുമാർ,, കെ .രമേശ് രജീഷ്.സി.ടി.ടി ,. ,പി കെ അനൂപ് കുമാർ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് ഡിസംബർ എട്ടിന് സമാപിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജനുവരി ആദ്യവാരം എറണാകുളത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത ലഭിക്കും ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 800 ഇൽ പരം ആൺകുട്ടികളും പെൺകുട്ടികളും പുരുഷ, വനിതാ താരങ്ങളുമാണ് പങ്കെടുക്കുന്നത്.
Latest from Local News
ബി ജെ പി ചേമഞ്ചേരി പഞ്ചായത്ത് ഏരിയാ സെക്രട്ടറി മലയിൽ ജിജു (40)വിന് മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക്
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി കോം
ടൗൺ റസിഡന്റ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് (TRAC), ശ്രീരാമാന’ന്ദാശ്രമം ചെങ്ങോട്ടുകാവ്, സീനിയര്‍ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിൽ
കൊയിലാണ്ടി :മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ),യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു.
വടകര:നിരുത്തരവാദപരമായ ദേശീയപാത നിർമാണ പ്രവൃത്തിക്കെതിരേയും ജനജീവിതം സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കിനെതിരേയും നടപടി സ്വീകരിക്കാത്ത അധികാരികളുടെ സമീപനത്തിനെരെ വടകര സിറ്റിസൺ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന