ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെകര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ പതാക ഉയര്‍ത്തി.കുമാരന്‍ അധ്യക്ഷനായി.ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍,മുന്‍ എം.എല്‍.എ പി.വിശ്വന്‍,വാര്‍ഡു മെമ്പര്‍മാരായ കെ.എം.മജു,അബ്ദുള്‍ ഷുക്കൂര്‍, ,കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ പ്രധിനിധി ഗിരീഷ് ബാബു മണിയുര്‍,രാജന്‍ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.എന്‍.സി.സി,എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്,ജെ.ആര്‍.സി,നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.








