പേരാമ്പ്ര : ലോകോത്തര സിനിമകളും സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മികച്ച ഡോക്യുമെൻററികളും വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ
ഷോർട്ട്ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. കായണ്ണ ടൗണിലെ സ്വപ്ന നഗരിയിൽ നടന്ന പരിപാടിയിൽ ലിറ്റിൽ ടെററിസ്റ്റ്, അൺകൗണ്ടഡ്, പങ്ക്, ഫ്രീ ബേർഡ്സ്, വിൻഡ് ചിംസ് തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
പിടിഎ പ്രസിഡൻ്റ് എം അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കാഴ്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം സംവിധായകൻ ശ്രീലാൽ മഞ്ഞപ്പാലം നിർവഹിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ
ബിജു സീനിയ, തിരക്കഥാകൃത്ത് ശ്രീജീഷ് ചെമ്മരൻ, സംഗീതസംവിധായകൻ ബാബുരാജ്, മാധ്യമപ്രവർത്തകൻ ശ്രീഹർഷൻ തിരുവോത്ത് തുടങ്ങിയവർ പങ്കെടുത്തു. ലിതേഷ് കരുണാകരൻ മോഡറേറ്ററായി. പ്രിൻസിപ്പൽ ടി ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ എം എം സുബീഷ്, റഷീദ് പുത്തൻപുര, സോണിയ, ടി സത്യൻ, ദീക്ഷിത്,
ജഗദൻ, വികെ സരിത, എസ്. പ്രിയ, പി ജെ പുഷ്പാകരൻ, അഞ്ജു അരവിന്ദ്, ദിൽദിയ ബഷീർ, അനിഷ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.








