കൊയിലാണ്ടി: വിസ്ഡം വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സർഗവസന്തത്തിൻ്റെ ജില്ലാതല മൽസരങ്ങൾക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കൊയിലാണ്ടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ ജമാൽ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ അബ്ദുൽ നാസർ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വിസ്ഡം കൊയിലാണ്ടി മദ്റസ കോംപ്ലക്സ് സെക്രട്ടറി പി. അബ്ദുൽ മജീദ് മാസ്റ്റർ,ആശിഖ് വടകര സംസാരിച്ചു. വിസ്ഡം ജില്ലാ ട്രഷറർ സി.പി. സാജിദ് സ്വാഗതവും വി.കെ ബാസിം മുഹമ്മദ് നന്ദിയും പറഞ്ഞു.
ആദ്യ ദിവസത്തെ മൽസരങ്ങൾ അവസാനിക്കുമ്പോൾ 117 പോയിൻ്റ് നേടി കൊയിലാണ്ടി കോംപ്ലക്സ് ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 109 പോയിൻ്റുമായി ബാലുശ്ശേരി കോംപ്ലക്സ് രണ്ടാം സ്ഥാനത്തും 107 പോയിൻ്റുമായി കുറ്റ്യാടി കോപ്ലക്സ് മൂന്നാം സ്ഥാനത്തും തുടരുന്നു.








