വയനാട് പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര യു.ആർ പ്രദീപ്

വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് മിന്നും വിജയം. 2024 ലെ രാഹുല്‍ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്ന് പ്രിയങ്ക കുതിച്ചുകയറി. നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് പ്രിയങ്ക ജയിച്ചുകയറിയത്. 404619 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്കയുടെ ചരിത്ര വിജയം. 

ഇഞ്ചോടിഞ്ചുള്ള പോരാട്ടം നടത്തിയ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ റെക്കോഡ് ജയം സ്വന്തമാക്കി. 118,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. തന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച ഷാഫി പറമ്പിലിന്റെയും കോൺഗ്രസിലെ പ്രതിയോഗികളെ നിഷ്പ്രഭമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും രാഷ്ട്രീയ വിജയം കൂടിയാണ് പാലക്കാട് ഉണ്ടായിരിക്കുന്നത്. 

ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചുകയറിയത് ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. 2021ലെ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിൽ 12201 വോട്ടുകൾക്ക് വിജയിച്ചത് ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി.

Leave a Reply

Your email address will not be published.