മോദിയുടെയും സുരേഷ് ഗോപിയുടെയും പേരിൽ പിഷാരികാവിൽ വലിയ വട്ടളം ഗുരുതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വലിയ വട്ടളം ഗുരുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും (അനിഴം) ,കേന്ദ്രമന്ത്രി സുരേഷ് ഗോപി (പൂരൂരുട്ടാതി) യുടെയും പേരിൽ ഒരു ഭക്തൻ ബുക്കിംഗ് നടത്തി. 2071 ജനുവരി മാസത്തേക്കാണ് ഇരുവർക്കും വേണ്ടിയുള്ള വഴിപാട് ബുക്കിംഗ് ലഭിച്ചത്. ഞായർ, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിൽ ഒരാളുടെ പേരിൽ മാത്രം നടത്തുന്ന വലിയ വട്ടളം ഗുരുതി 2070 വരെ ബുക്കിംഗ് നടന്നു കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇരുവർക്കും വേണ്ടി നേർന്നതാണ് വലിയ വട്ടളം ഗുരുതിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഭക്തൻ പറഞ്ഞു.

Leave a Reply

Your email address will not be published.