കുതിരക്കുട അയ്യപ്പ ക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം; നടപ്പാത ഗതാഗത യോഗ്യമാക്കി

നടേരി കുതിരക്കുട അയ്യപ്പക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 23 ന് നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് മരുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തിരിതെളിയിച്ച് കോലാറമ്പത്ത് ദേവീ ക്ഷേത്രം വെളിയണ്ണൂർ ഭഗവതി ക്ഷേത്രം, പറേച്ചാൽ ദേവി ക്ഷേത്രം വഴി കുതിരക്കുട അയ്യപ്പ ക്ഷേത്രത്തിലെക്കും.
അയ്യപ്പൻ വിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി എളയടത്ത് താഴ മുതൽ ക്ഷേത്രം വരെയുള്ള നടപ്പാത പ്രദേശവാസികൾ ഗതാഗത യോഗ്യമാക്കി. പുല്ല് നിറഞ്ഞ നടവഴിയിലെ കളകൾ നീക്കം ചെയ്തു ക്വാറി അവശിഷ്ടം നിക്ഷേപിച്ചു. ആർ.കെ. ബാലൻ, ഹരിദാസൻ , രവി ഷൈജു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.