ശക്‌തമായ ഇടിമിന്നലിനെത്തുടർന്ന് ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടം

ശക്‌തമായ ഇടിമിന്നലിനെത്തുടർന്ന് ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടം. ഇടിമിന്നലിൽ വിദ്യാര്‍ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു. ഈ കുട്ടിയുടേതടക്കം ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടങ്ങളുണ്ടായി. മാളവിക എന്ന ഇരുപതുകാരിക്കാണ്  ഇക്കഴിഞ്ഞ ദിവസം വൈകുന്നേരം മിന്നലേറ്റത്.

വിദ്യാർത്ഥിനി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മാളവികയുടെ വീട്ടിലെ വൈദ്യുതി മീറ്റർ പൊട്ടിത്തെറിച്ചു. വീട്ടിലെ ടി വി, ഫ്രിഡ്ജ് എന്നിവ പോലുള്ള ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.

മാളവികയുടെ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. അപകടമുണ്ടായ വീടുകൾ വാര്‍ഡ് അംഗം ടി വത്സല, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ എന്നിവർ സന്ദർശിച്ചു.

Leave a Reply

Your email address will not be published.